ശബരിമല: സ്വാമി അയ്യപ്പന്‍ റോഡിലെ നാലാം വളവില്‍ രാത്രി പുലിയെ കണ്ടതായി തീര്‍ത്ഥാടകര്‍. രാത്രി 11 മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ഇതോടെ തീര്‍ഥാടകര്‍ ഒറ്റയ്ക്ക് ഈ വഴി പോകുന്നതിന് അല്‍പനേരം നിയന്ത്രണം ഏര്‍പ്പെടുത്തി.
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്‍വര്‍, റേഞ്ച് ഓഫീസര്‍ അജിത്, വേണുകുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എസ്. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിരീക്ഷണം നടത്തി. പുലിയുടെ സാന്നിധ്യമുള്ള മേഖലയാണ് ഇതെന്നും തീര്‍ഥാടകര്‍ കൂട്ടമായി പോകുന്നതിനാല്‍ പാതയിലേക്ക് ഇറങ്ങാന്‍ സാധ്യതയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, പുലിയുടെ കാല്‍പാദം ഒരിടത്തും പതിഞ്ഞതായി കണ്ടെത്താനായില്ല. തുടര്‍ന്ന് ഈ പാതയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.
സ്വാമി അയ്യപ്പന്‍ റോഡില്‍ പുലിയുടെ സാന്നിധ്യം
