ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിര്‍മാണങ്ങള്‍ക്കും ഇടിച്ചുനിരത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.രാജ്യതലസ്ഥാനത്തെ അത്യാവശ്യമല്ലാത്ത എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്‌റ്റേജ് മൂന്ന് പ്രകാരമാണ് നടപടി.എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം ഡല്‍ഹിയിലെ മലിനീകരണത്തോത് ഇന്നലെ വൈകിട്ട് 407 ആണ്.