ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് മരിച്ചു

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരിച്ചു. കൊച്ചി പാലാരിവട്ടം പാറപ്പാട്ട് ജോര്‍ജ് ജോണ്‍ മാത്യൂസ്(31) ആണ് ദോഹയില്‍ മരിച്ചത്. കൊച്ചിയിലെ പ്രമുഖ സംരംഭകനായിരുന്നു.കഴിഞ്ഞയാഴ്ച ഖത്തറില്‍ എത്തിയ ജോര്‍ജ് അസുഖത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിതാവ്: അഡ്വ :ജോണി മാത്യു, മാതാവ്: നിഷി മാത്യു, ഭാര്യ: അനു മാത്യു, മകന്‍: മീഖ ജോര്‍ജ്, ഖത്തറിലെ കേരള ജ്യൂവലറി എം.ഡി: കെ.വി. മാത്യു ഭാര്യാപിതാവാണ്. ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമം പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം ഇന്ന് െവെകിട്ട് അഞ്ചിനു കോതമംഗലം കല്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദ യാക്കോബായ സിറിയന്‍ പള്ളി സെമിത്തേരിയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →