ഹൈദരാബാദ്: വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സര്‍വകലാശാലയിലെ ഹിന്ദി പ്രൊഫസര്‍ രവി രഞ്ജനെയാണ് ഗച്ചിബൗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തായ്ലന്‍ഡില്‍ നിന്നുള്ള എംഎ ഹിന്ദി വിദ്യാര്‍ഥിനിയോടാണ് രവി രഞ്ജന്‍ അപമര്യാദയായി പെരുമാറിയത്. പുസ്തകം നല്‍കാനായി തന്റെ വസതിയിലേക്ക് രവി വിദ്യാര്‍ഥിനിയെ വിളിച്ചു വരുത്തി ആലിംഗനം ചെയ്യാനും ചുംബിക്കാനും ശ്രമിച്ചു എന്നാണ് പരാതി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രൊഫസര്‍ രവി രഞ്ജനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിക്കെതിരെ ഐപിസി 354 പ്രകാരം കേസെടുത്തതായി മടപൂര്‍ ഡിസിപി ശില്‍പവല്ലി പറഞ്ഞു. പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രൊഫസര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.
വിദേശ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി: സര്‍വകലാശാലയ്ക്ക് മുന്നില്‍ ധര്‍ണ
