‘എന്റെ കഥ, ഇനി ഹിഗ്വിറ്റ എന്ന പേരിൽ എനിക്ക് സിനിമയാക്കാനാവില്ല. അതാണെന്നെ ദു:ഖിപ്പിച്ചത്’ എന്‍ എസ് മാധവന്‍

തൃശ്ശൂര്‍: ഹിഗ്വിറ്റ വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. വിവാദം എന്നെ ദു:ഖിതനാക്കി. ഹിഗ്വിറ്റ എന്ന പേരിൽ കഥ എനിക്ക് ഇനി സിനിമയാക്കാനാവില്ല. അതാണെന്നെ ദു:ഖിപ്പിച്ചത്. വിമർശനം അറിയില്ല. ഒരു പേരിന്  ആർക്കും കോപ്പി റൈറ്റില്ല. എന്റെ കഥ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാൾ എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞത്. പ്രാഥമിക ചർച്ചകൾ മുന്നോട്ട് പോവുകയാണ്. ഫിലിം ചേംബറിന് അപേക്ഷ നൽകിയിരുന്നു. ഞാൻ കോപ്പി റൈറ്റും ലഫ്റ്റുമല്ല മിഡിലാണ് എന്നും അദ്ദേഹം പറഞ്ഞു.

ഹി​ഗ്വിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമനടപടിക്ക് ഒരുങ്ങി അണിയറ പ്രവർത്തകർ. അഭിഭാഷകരെ കണ്ട് വിഷയത്തിൽ നിയമപദേശം തേടി. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുന്നത്. മൂന്നുവർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാൽ  വീണ്ടും രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായിരുന്നു പോസ്റ്ററില്‍. ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്’, എന്നായിരുന്നു എൻ.എസ് മാധവന്റെ ട്വീറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →