തിരുവനന്തപുരം: ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) തിയറി പരീക്ഷ അടുത്ത 2023 മാര്‍ച്ച് 10ന് ആരംഭിച്ച് 2023 മാര്‍ച്ച് 30ന് അവസാനിക്കും. രണ്ടാം വര്‍ഷ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ അടുത്ത മാസം 25ന് ആരംഭിക്കും. ഒന്നാം വര്‍ഷ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകളും രണ്ടാം വര്‍ഷ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി ഒന്നിനു തുടങ്ങും. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്കു പിഴ കൂടാതെ വെള്ളിയാഴ്ച (2.12.22) വരെയും 20 രൂപ പിഴയോടെ വ്യാഴാഴ്ച (8.12.22) വരെയും 20 രൂപയോടൊപ്പം ദിനംപ്രതി അഞ്ചു രൂപ പിഴയോടുകൂടി ബുധനാഴ്ച (14.12.22) വരെയും 600 രൂപ സൂപ്പര്‍ ഫൈനോടെ വെള്ളിയാഴ്ച (16.12.22) വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ ഫോറവും പരീക്ഷ സംബന്ധിച്ച മറ്റു വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍നിന്നു ലഭിക്കും.
ഹയര്‍ സെക്കന്‍ഡറി തിയറി പരീക്ഷ 2023 മാര്‍ച്ച് 10 മുതല്‍
