മത്സര വിഭാഗത്തില്‍ പകുതിയും നവാഗതരുടെ ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ചിത്രങ്ങളില്‍ പകുതിയിലേറെയും ഒരുക്കിയത് നവാഗത സംവിധായകര്‍.നാലു ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ തുര്‍ക്കി,ഇറാന്‍ , ഇസ്രയേല്‍ ,ബോളിവിയ,വിയറ്റ്‌നാം തുടങ്ങി പതിനൊന്നു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉൾപ്പെടുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് ,ലിജോജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍.
ഏകതാര കളക്ടീവ് നിര്‍മ്മിച്ച എ പ്ലേസ് ഒഫ് ഔര്‍ ഓണ്‍ , മണിപ്പൂരി സംവിധായകന്‍ റോമി മൈതേയിയുടെ ഔര്‍ ഹോം എന്നിവയാണ് മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. ഇറാനിയന്‍ സംവിധായകനായ മെഹ്ദിഹസ്സന്‍ ഫാരിയുടെ ഹൂപ്പോ ,ഫിറാസ് ഖോരി സംവിധാനം ചെയ്ത ആലം ,മൈക്കേല്‍ ബോറോഡിന്‍ ഒരുക്കിയ റഷ്യന്‍ ചിത്രം കണ്‍വീനിയന്‍സ് സ്റ്റോര്‍ ,ബോളിവിയന്‍ ചിത്രം ഉതാമ ,വിയറ്റ്നാം ചിത്രം മെമ്മറിലാന്‍ഡ് ,അമില്‍ ശിവ്ജി സംവിധാനം ചെയ്ത ടഗ് ഓഫ് വാര്‍ ,ബ്രസീലിയന്‍ ചിത്രം കോര്‍ഡിയലി യുവേഴ്സ് ,ഏകതാര കളക്ടീവ് നിര്‍മ്മിച്ച എ പ്ലേസ് ഓഫ് ഔവര്‍ ഓണ്‍ എന്നിവയാണ് മത്സര വിഭാഗത്തിലെ നവാഗത ചിത്രങ്ങള്‍.

ഒന്‍പതു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ലോകത്തിലെ ആദ്യപ്രദര്‍ശനവും മത്സര വിഭാഗത്തിലുണ്ട്. ബര്‍ലിന്‍ ,ജറുസലേം ,റിയോഡി ജനീറ എന്നീ മേളകളില്‍ നോമിനേഷന്‍ നേടിയ ഐഡാന്‍ ഹേഗ്വല്‍ ചിത്രം കണ്‍സേണ്‍ഡ്‌ സിറ്റിസണും മത്സര വിഭാഗത്തിലുണ്ട്.ടര്‍ക്കിഷ് തിരക്കഥാകൃത്തും സംവിധായകനുമായ തയ്ഫുന്‍ പിര്‍സെലിമോഗ്ലു ഒരുക്കിയ കെര്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →