എയര്‍ ഇന്ത്യയില്‍ വിസ്താര ലയിക്കും

ന്യൂഡല്‍ഹി: വിസ്താര എയര്‍ലൈന്‍സ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ ലയിക്കും. 2024 മാര്‍ച്ചോടെ ഇടപാട് പൂര്‍ത്തിയാക്കാനാണു തീരുമാനം. പുതിയ കമ്പനിയില്‍ ടാറ്റ സണ്‍സിന് 74.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കിയുള്ള 25.1 ശതമാനം ഓഹരികള്‍ വിസ്താരയില്‍ പങ്കാളിത്തമുള്ള സിംഗപ്പുര്‍ എയര്‍ലൈന്‍സിനാകും.ഇടപാടിന്റെ ഭാഗമായി സിംഗപ്പുര്‍ എയര്‍ലൈന്‍സ് 2000 കോടി എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും. നിലവില്‍ വിസ്താരയിലെ 51 ശതമാനം ഓഹരികള്‍ ടാറ്റക്കും 49 ശതമാനം വിസ്താരക്കുമാണ്. എയര്‍ ഇന്ത്യയില്‍ വിസ്താര ലയിക്കുന്നതോടെ രാജ്യത്തെ ഏറ്റവുംവലിയ വിമാന കമ്പനിയായി എയര്‍ ഇന്ത്യ മാറും.പൊതുമേഖല സ്ഥാനങ്ങളിളെ നിക്ഷേപം കുറക്കുകയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം മുമ്പാണ് 18,000 കോടി നല്‍കി ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ വാങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →