കൊച്ചി: വിഴിഞ്ഞം വിഷയത്തില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ പ്രസ്താവനകളും ഇടപെടലുകളും പ്രശ്നപരിഹാരത്തിലേക്കു നയിക്കുന്നതാകണമെന്നു കെ.സി.ബി.സി. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമരമുഖത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം ഉണ്ടാകുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ പഠിക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ ന്യായികരിക്കാനാവില്ല.
സമരത്തിനു നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് തോമസ് നെറ്റോയ്ക്കും സഹായമെത്രാന്‍ ആര്. ക്രിസ്തുദാസിനുംെവെദികര്ക്കുമെതിരേ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കണമായിരുന്നു. അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണം. പ്രശ്നം കൂടുതല്‍ വഷളാകാതെ പരിഹരിക്കപ്പെടാന്‍ വേണ്ട നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.- കെ.സി.ബി.സി.