തിരുവനന്തപുരം: ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായെന്ന് കുറ്റപ്പെടുത്തി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹികെട്ടപ്പോഴാണ് ഗവര്‍ണര്‍ എന്ന നിലയില്‍ തിരുത്താന്‍ തുടങ്ങിയത്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവെച്ചു.
നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയാറാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ? അതിന് തെളിവുണ്ടെങ്കിലും രാജിവെക്കാം. സര്‍വകലാശാലയുടെ സ്വതന്ത്രമായ അധികാരത്തില്‍ കൈകടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു