ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

നാദാപുരം: ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ട യുവാവ് ആശുപത്രിയില്‍ മരിച്ചു. കാസര്‍ഗോഡ് ചീമേനി സ്വദേശി അരയാലിന്‍ കീഴില്‍ ശ്രീജിത്ത്(36) ആണ് മരിച്ചത്. കാസര്‍ഗോഡ് രജിസ്‌ട്രേഷനുള്ള കാറിനു സമീപമാണു പരുക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് നാദാപുരം നരിക്കാട്ടേരി കാരയില്‍ കനാല്‍ പരിസരത്ത് പരുക്കേറ്റ നിലയില്‍ യുവാവിനെ കണ്ടത്. ഇയാള്‍ വടകരയ്ക്കടുത്ത് മുക്കാളി കല്ലാമലയില്‍നിന്നാണു വിവാഹം കഴിച്ചത്. നാദാപുരം താലൂക്കാശുപത്രിയില്‍നിന്ന് വടകരയിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍വച്ച് മരിച്ചു. ഇയാള്‍ നരിക്കാട്ടേരിയില്‍ എത്തിയത് എങ്ങനെയാണെന്നും മരണകാരണവും പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ഉന്നയിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്താല്‍ അന്വേഷണം ആരംഭിച്ചു. ഭാര്യ: സുബിന. മകന്‍: കിഷന്‍ജിത്ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →