തിരുവനന്തപുരം: വനിതകളുടെ സ്വയംതൊഴില്‍ ശാക്തീകരണത്തിനായി മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന അമൃതശ്രീ പദ്ധതി സ്വാശ്രയ ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ ദര്‍ശനത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.തിരുവനന്തപുരത്ത് അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ സമയം ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ വാഹകരും ആധുനിക ഇന്ത്യയുടെ സ്രഷ്ടാക്കളുമാകുകയാണ് അമൃത മഠത്തിലെ ഓരോ പ്രതിനിധികളുമെന്നും മന്ത്രി പറഞ്ഞു.