സംസ്ഥാന കേരളോത്സവം ഡിസംബര്‍ 18-21 കണ്ണൂരില്‍

കണ്ണൂര്‍: സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. 18-ന് വൈകിട്ട് അഞ്ചിന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം യുവജനകാര്യ, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മുഖ്യധാര കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത യുവജനങ്ങള്‍ക്ക് മികച്ച അവസരമാണ് കേരളോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു. ആറ് വേദികളിലായി 59 ഇനങ്ങളിലാണ് കണ്ണൂരില്‍ കലാമത്സരങ്ങള്‍ നടക്കുക. 3000 ത്തിലേറെ പേര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →