നാരകക്കാനം കൊലപാതകം: ഡോഗ്‌സ്‌ക്വാഡ് പരിശോധന നടത്തി

ചെറുതോണി: നാരകക്കാനം കൊമ്പിടിയാമാക്കല്‍ ചിന്നമ്മയുടെ (62) കൊലപാതകം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു.ചിന്നമ്മയുടെ വീട്ടില്‍ മല്‍പ്പിടിത്തം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശേഷിച്ചിട്ടുള്ള ശരീരഭാഗങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ തെളിവുകളും കൊലപാതകം നടന്ന സമയവും വ്യക്തമാകൂ. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന നാലു പവന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അലമാരയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. കൊലപാതകത്തിനു ഒന്നില്‍ കൂടുതലാളുകളുണ്ടോയെന്നും വ്യക്തമായിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തി.

ഭിത്തിയില്‍ പതിച്ച ചോരപ്പാടില്‍നിന്നു ഫിംഗര്‍ പ്രിന്റ് ലഭിച്ചിട്ടുണ്ട്. ഇതില്‍നിന്ന പ്രതിയിലേക്കെത്താന്‍ കഴിയുമെന്ന് പോലീസ് കരുതുന്നു. സമീപ പ്രദേശങ്ങളിലുള്ള സി.സി. ടിവി കാമറകളില്‍നിന്നു ലഭ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സമീപവാസികളേയും സംശയമുള്ളവരേയും സമീപപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനതൊഴിലാളികളേയും ചോദ്യംചെയ്യുന്നുണ്ട്. ഇതുവരേയും യാതൊരു തെളിവും ലഭിച്ചിട്ടില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് കൊലപാതകം പുറംലോകമറിയുന്നത്. അതുകൊണ്ടുതന്നെ പ്രതിക്ക് രക്ഷപ്പെടാന്‍ സമയം ലഭിച്ചതായി പോലീസ് കരുതുന്നു.

കൊലപാതകമെന്നു സ്ഥിരീകരിച്ചതിനുശേഷം പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ യോഗം ചേര്‍ന്ന് അനേ്വഷണം വ്യാപിപ്പിച്ചു. അനേ്വഷണച്ചുമതല കട്ടപ്പന ഡിെവെ.എസ്.പി. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ നാലു സി.ഐമാരുള്‍പ്പെടുന്ന 25 അംഗ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ക്രൈംബ്രാഞ്ചിന്റെ സഹായവും തേടിയിട്ടുണ്ട്. ക്രൈംബ്രാഞ്ചരും അനേ്വഷണത്തില്‍ സഹകരിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →