കൊച്ചി: ശബരിമലയില്‍ അരവണ ടിന്‍ വിതരണം ചെയ്യുന്ന കരാറുകാരന് ഹൈക്കോടതിയുടെ താക്കീത്. ആവശ്യം അനുസരിച്ച് അരവണ ടിന്‍ വിതരണം ചെയ്യാനാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്നും കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കിലേ കരാര്‍ ഏറ്റെടുക്കാവൂ എന്നും കോടതി വ്യക്തമാക്കി. ആവശ്യമായ അരവണ ടിന്‍ വിതരണം ചെയ്യുന്നില്ലെന്നു സ്‌പെഷല്‍ കമ്മിഷണര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായത്. അരവണ വിതരണം സംബന്ധിച്ചു കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് 28 വരെ സമയം അനുവദിച്ചു. അന്നു കേസ് പരിഗണിക്കുമ്പോള്‍ കരാറുകാരനും വിശദീകരണം ബോധിപ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.
അരവണ ടിന്‍ വിതരണക്കമ്പനിക്ക് താക്കീത്
