തരൂർ വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ

ന്യൂഡൽഹി: മലബാർ പര്യടനം നടത്തിയ ശശി തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തരൂരിനെതിരേ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും താരിഖ് അൻവർ പറഞ്ഞു.

ചെറിയ വിഷയം മാത്രമാണ് ഇപ്പോഴത്തേത്. ഗ്രൂപ്പിസമൊന്നുമില്ല. വിഷയത്തിൽ കെപിസിസി അധ്യക്ഷനുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്‌നം കെപിസിസി തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022 നവംബർ25 വെള്ളിയാഴ്ച കേരളത്തിലെത്തുന്ന താരിഖ് അൻവർ കോഴിക്കോട്ടു വെച്ച് കോൺഗ്രസ്‌ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ശശി തരൂർ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →