പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയില്‍ പാടശേഖരത്തിലേക്കുള്ള വൈദ്യുതലൈന്‍ പോസ്റ്റില്‍ നിന്നും അഴിഞ്ഞു വീണ് അപകടം. ഈ സമയം പാടത്ത് പണി ചെയ്തിരുന്ന കര്‍ഷക തൊഴിലാളികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. 23/11/2022 ഉച്ചക്ക് 12.30ന് കീഴ്ചിറ കല്‍പ്പുഴ പാടശേഖരത്തിലേക്കുള്ള വൈദ്യുത ലൈനാണ് പോസ്റ്റില്‍ നിന്നും അഴിഞ്ഞു വീണത്. പോസ്റ്റിന് മുകളിലുള്ള ക്രോസ് ബാറിലെ ഇന്സുലേറ്ററില് ഘടിപ്പിച്ചിരുന്ന ഫേസ് ലൈനാണ് കര്‍ഷകര്‍ പണിയെടുത്തു കൊണ്ടിരുന്ന പാടത്തേക്ക് അഴിഞ്ഞു വീണത്. പുഞ്ചകൃഷിയൊരുക്കത്തിനായി വരമ്പുകള്‍ ഇടുന്ന ജോലിയിലേര്‍പ്പെട്ട കര്‍ഷകരായ മരക്കാംതൊടി ചോയിക്കുട്ടി, കോന്തത്ത് ശ്രീധരന്, ചേങ്ങോട്ട് വിജയകൃഷ്ണന് തുടങ്ങിയവരാണ് ആ സമയം പാടശേഖരത്തിലുണ്ടായിരുന്നത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉള്ളണം ഹരിജന്‍ കോളനി ട്രാന്‍സ്ഫോര്‍മര്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ ഓഫാക്കി അടിയന്തിര അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.
പണിയെടുത്തുകൊണ്ടിരിക്കെ പാടശേഖരത്തില്‍ വൈദ്യുതിലൈന്‍ വീണ് അപകടം
