ജാക്സയുടെ ചാന്ദ്രദൗത്യം പരാജയം

ടോക്കിയോ: ജപ്പാന്‍ ബഹിരാകാശ ഏജന്‍സി(ജാക്സ)യുടെ ചാന്ദ്രദൗത്യം പരാജയം. ഒമോതെനാഷി പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ജാക്സ അറിയിച്ചു. പേടകത്തിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കാത്തതാണ് തിരിച്ചടിയായത്. സോളാര്‍ പാനലുകള്‍ സൂര്യന്റെ ദിശയിലേക്കു ക്രമീകരിക്കുന്നതിലെ പാളിച്ചയാണ് പ്രശ്നമായത്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെവന്നതോടെ പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള തീരുമാനത്തില്‍ നിന്നു നാസ പിന്മാറി. ദൗത്യം വിജയിച്ചിരുന്നെങ്കില്‍ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ജപ്പാന്‍ മാറുമായിരുന്നു. സോവിയറ്റ് യൂണിയന്‍, യു.എസ്, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് ഇതുവരെ ചന്ദ്രനിലിറങ്ങാന്‍ കഴിഞ്ഞിട്ടുള്ളത്. 45.79 കോടി രൂപയായിരുന്നു ദൗത്യത്തിന്റെ ചെലവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →