നോർത്ത് പറവൂർ സബ് ആർ.ടി ഓഫീസിന് കീഴിലെ ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന എന്നിവ താൽക്കാലികമായി നാന്ദികുളങ്ങര ക്ഷേത്രത്തിന് സമീപം ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്‌ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പറവൂർ യൂണിറ്റ് വാടകക്കെടുത്ത സ്ഥലത്ത് നടക്കുമെന്ന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ അറിയിച്ചു. നിലവിൽ ഉപയോഗിച്ചു വരുന്ന ഗ്രൗണ്ട് ദേശീയപാതക്കായി ഏറ്റെടുത്ത റോഡിലായതിനാൽ ടെസ്റ്റ് സുഗമമായി നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.