റെയില്‍വേയും അയ്യപ്പന്മാരെ കൊള്ളയടിക്കുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്കു പിന്നാലെ റെയില്‍വേയും അയ്യപ്പന്മാരെ കൊള്ളയടിക്കുന്നു. ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് മറ്റു ട്രെയിനുകളിലെ നിരക്കിനേക്കാള്‍ കൂടുതല്‍.

സ്ലീപ്പര്‍ ക്ലാസിന് 30 ശതമാനംവരെയും എ.സി. കോച്ചുകള്‍ക്ക് 20 ശതമാനം വരെയുമാണ് വര്‍ധന. തല്‍ക്കാല്‍ ടിക്കറ്റുകളില്‍ നിരക്ക് പിന്നെയും കൂടും. ജനറല്‍ ക്ലാസിലും വര്‍ധനയുണ്ട്. കെ.എസ്.ആര്‍.ടി.സി. പമ്പാ സപെ്ഷല്‍ ബസുകളില്‍ കൂടിയ നിരക്കാണ് കുറേ കൊല്ലങ്ങളായി ഈടാക്കുന്നത്.

ശബരിമല സീസണില്‍ റെയില്‍വേ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കാണു കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. ഈ ട്രെയിനുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്. ജനുവരി പകുതിവരെ ഇവ സര്‍വീസ് നടത്തും. ക്രിസ്മസ് സീസണ്‍ അടുത്തതോടെ ആവശ്യത്തിനു ട്രെയിനില്ലാത്ത സ്ഥിതിയാണ്. പ്രതിവാര ട്രെയിനുകളില്‍ അടക്കം ഒന്നിലും ടിക്കറ്റ് കിട്ടാനില്ല.

സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കുമ്പോള്‍ അതിനു വേണ്ടിവരുന്ന ചെലവ് ടിക്കറ്റില്‍നിന്ന് ഈടാക്കാന്‍ 2018 ല്‍ റെയില്‍വേ ബോര്‍ഡ് അനുവാദം നല്‍കിയിരുന്നെന്നാണ് നിരക്ക് വര്‍ധനയ്ക്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →