കൊച്ചി: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ അന്വേഷണം രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാമ്പ (ഡോളി)യെ കേന്ദ്രീകരിച്ച്.
ഇവര്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടികളിലെയും ഫാഷന്‍ ഷോകളിലെയും സ്ഥിരം സാന്നിധ്യമാണിവര്‍. സിനിമാ, മോഡലിങ്, ഹോട്ടല്‍ ബിസിനസ് രംഗത്തുള്ള വമ്പന്മാരുമായും അടുപ്പമുണ്ട്.
ഇവരെവച്ചു പരസ്യം ചെയ്തു ഫാഷന്‍ ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത്രയും പ്രശസ്തിയുള്ള ഇവര്‍ സെക്‌സ് റാക്കറ്റിലെയും കണ്ണിയായി മാറിയെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചനകള്‍. മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിധിന്‍, സുദീപ് എന്നിവര്‍ക്കു ഡിംപിളിനെ നേരത്തെ പരിചയമുണ്ട്. കഴിഞ്ഞ 17 നു മൂന്നു യുവാക്കളും കൊച്ചിയിലെത്തി ഡിംപിളിനെ വിളിച്ചു പാര്‍ട്ടിയില്‍ പങ്കടുക്കാന്‍ ആഗ്രഹിക്കുന്നെന്നും യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായാണ് പോലീസിനു ലഭിച്ച വിവരം. യുവാക്കളും മോഡലിങ് രംഗത്തുള്ളവരാണ്. അതിനാല്‍ കൂട്ട ബലാത്സംഗം ഡിംപിള്‍ കൂടി അറിഞ്ഞുള്ള ആസൂത്രണമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ബലാത്സംഗക്കുറ്റത്തിനു പുറമേ ഗൂഢാലോചനാക്കുറ്റവും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. തെളിവെടുപ്പിനായി പ്രതികളെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

