നെടുമങ്ങാട് പലരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പോലീസുകാരൻ ഒളിവിൽ

തിരുവനന്തപുരം: നെടുമങ്ങാട് പലരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പോലീസുകാരൻ ഒളിവിൽ. ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് സിവിൽ പോലീസ് ഓഫീസറായ ആർ കെ രവിശങ്കർ തട്ടിപ്പ് നടത്തിയത്. മെഡിക്കൽ അവധിയെടുത്ത് മുങ്ങിയ രവിശങ്കറിനായുള്ള തിരച്ചിലിലാണ് നെടുമങ്ങാട് പോലീസ്.

പോലീസുകാരൻ പ്രതിയാകുന്ന ക്രിമിനൽ കേസുകളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി. ഒറ്റപ്പാലം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും, തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയുമായി രവിശങ്കർ ആണ് പ്രതി. ഷെയർ മാർക്കറ്റിനെയാണ് ഈ പോലീസുകാരൻ തട്ടിപ്പിന് ആയുധമാക്കിയത്. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് വൻ ലാഭം നേടിത്തരാം എന്ന പേരിൽ പലരിൽ നിന്നായി പണം വാങ്ങി. ആദ്യമൊക്കെ ലാഭവിഹിതം നൽകി. രണ്ടു വർഷമായി ഒന്നും ലഭിക്കാതെ വന്നതോടെയാണ് നെടുമങ്ങാട് സ്വദേശി മുരളീധരനും, പാങ്ങോട് കാരൻ വിജയൻ പിള്ളയും പരാതി നൽകിയത്.

നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിലായി രണ്ട് കേസെടുത്തു. പരാതികളുടെ എണ്ണം ഉയർന്നേക്കും. പക്ഷേ രവിശങ്കറിനെ കണ്ടെത്താനായിട്ടില്ല. ജോലി ചെയ്യുന്ന ഒറ്റപ്പാലത്തും നാടായ ഭരതന്നൂരിലും ഇല്ലെന്നാണ് പോലീസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →