കേരളത്തിന്റെ തനത് വാസ്തുശില്പ പൈതൃകത്തിനെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുള കേന്ദ്രമാക്കി വാസ്തുവിദ്യാ ഗുരുകുലം പ്രവത്തിച്ചു വരുന്നു. പ്രകൃതി സൗഹൃദ നിര്‍മ്മാണവിദ്യ പ്രചരിപ്പിക്കുന്നതിലുള്ള വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളും സ്ഥാപനം ഏറ്റെടുത്തു നടത്തിവരുന്നു. രാജ്യത്തെ പ്രമുഖ 12 സ്ഥാപനങ്ങള്‍ക്കൊപ്പം വാസ്തുവിദ്യാ ഗുരുകുലത്തിനെ ഇന്‍ഡ്യന്‍ നോളജ് സിസ്റ്റം കേന്ദ്രമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമുണ്ട്.
വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഇനിപ്പറയുന്ന കോഴ്‌സുകള്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 1. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയോ, ഇന്‍ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) ആകെ സീറ്റ് 25. അധ്യയന മാധ്യമം മലയാളം. യോഗ്യത ബിടെക് -സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ് 200 രൂപ. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം) പ്രായപരിധി 35 വയസ്. യോഗ്യത എസ്.എസ്.എല്‍.സി.
ആകെ സീറ്റ് 40. (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). അധ്യയന മാധ്യമം മലയാളം. അപേക്ഷ ഫീസ് 100 രൂപ. ചുമര്‍ ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി ഇല്ല. യോഗ്യത: എസ്.എസ്.എല്‍.സി. ആകെ സീറ്റ് 25. അപേക്ഷ ഫീസ് 200 രൂപ. അപേക്ഷകള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533. വിലാസത്തില്‍ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബര്‍ ഒന്ന്. www.vasthuvidyagurukulam.com വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷകള്‍ ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. ഫോണ്‍ 0468 2319740, 9847053294,9947739442, 9847053293.