ബാലാവകാശ വാരാചരണം: ബലൂൺ പറത്തലും സിഗ്നേച്ചർ കാമ്പയിനും നടത്തി

ആലപ്പുഴ: ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ ബലൂൺ പറത്തലും ലഹരി വിരുദ്ധ സിഗ്നേച്ചർ കാമ്പയിനും സംഘടിപ്പിച്ചു. 

സിഗ്നേച്ചർ കാമ്പയിനിന്റെ ഉദ്‌ഘാടനം മുൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിമ്മി കെ. ജോസ് നിർവഹിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ ബലൂൺ പറത്തൽ ഉദ്‌ഘാടനം ചെയ്തു. ആലപ്പുഴയെ ബാല സൗഹൃദവും ലഹരിമുക്തവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

ചടങ്ങിൽ ജില്ല വനിത ശിശുവികസന ഓഫീസർ എൽ. ഷീബ, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, ജില്ല ശിശുക്ഷേമ സമിതി അംഗം കെ. നാസർ, സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →