തിരുവനന്തപുരം : സംസ്ഥാനത്ത് 17/11/22 വ്യാഴാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്നു. 17/11/22 വ്യാഴാഴ്ച സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചു. പവന് 600 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി. പവന് 39000 രൂപയുമാണ് 17/11/22 വ്യാഴാഴ്ചത്തെ വിപണിവില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 1765 ഡോളറാണ് നിലവില്‍. 16/11/22 ബുധനാഴ്ച കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4800 രൂപയും പവന് 38,400 രൂപയുമായിരുന്നു ബുധനാഴ്ചത്തെ നിരക്ക്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയില്‍ 17/11/22 വ്യാഴാഴ്ചയും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നിലവില്‍ വിപണിയില്‍ 68 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയുമാണ് വില.

