ഉമ്മന്‍ ചാണ്ടി നവംബര്‍ 17 നു കേരളത്തിലേക്കു മടങ്ങും

കൊച്ചി/കോട്ടയം: ജര്‍മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നവംബര്‍ 17 നു കേരളത്തിലേക്കു മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ തിങ്കളാഴ്ച (14.11.22) ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാല്‍ മതിയെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണു മടക്കയാത്ര 17 ന് ആക്കിയത്. ബെര്‍ലിനില്‍ കുടുംബസുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ താമസം.

ഉമ്മന്‍ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശാസ്ത്രക്രിയയായതിനാല്‍ മറ്റു ബുദ്ധിമുട്ടുകളില്ലെന്നും അതിവേഗം അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ആശുപത്രിയിലുള്ള ബെന്നി ബഹനാന്‍ എം.പി. അറിയിച്ചു. മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും ഒപ്പമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →