തിരുവനന്തപുരം: ഒന്നര വര്‍ഷത്തിനിടെ കോര്‍പ്പറേഷനില്‍ മൂന്നു സുപ്രധാന ഫയലുകള്‍ കാണാതായതായി പുതിയ വിവാദവും ഉയരുന്നു. കെട്ടിട നമ്പര്‍ വിഭാഗത്തിലെ രണ്ടു ഫയലും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഒരു ഫയലുമാണു കാണാതായത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയതായാണ് സൂചന.കോര്‍പ്പറേഷനെ പിടിച്ചുലച്ച കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് കാണാതായ ഫയലുകളില്‍ ഒന്ന്. വിജിലന്‍സ് അന്വേഷണം വരുമെന്ന ഘട്ടത്തിലാണു ഫയലുകള്‍ സ്ഥിരമായി കാണാതാകുന്നത്. കരാറുകാരുടെ ബില്ലുകള്‍ പാസാക്കുന്ന ഘട്ടത്തിലും ചില ഫയലുകള്‍ ഇതു പോലെ കാണാതാകും. എന്നാല്‍ പോലീസില്‍ അറിയിക്കാതെ, ആഭ്യന്തര അന്വേഷണം നടത്തി ഇത് ഒതുക്കുകയാണു പതിവ്.