കണ്ടക്കടവ് – പുത്തൻതോട് റോഡ് നവീകരണത്തിന് ഭരണാനുമതി

ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ കണ്ടക്കടവ് കവല മുതൽ പുത്തൻതോട് റീത്താലയം പാലം വരെയുള്ള റോഡ് പുനഃനിർമാണത്തിന് ഭരണാനുമതിയായി. ഉന്നത നിലവാരത്തിൽ റോഡ് പുനഃനിർമ്മിക്കുന്നതിന് 1.72 കോടി രൂപയാണ് ഫിഷറീസ് വകുപ്പ് അനുവദിച്ചത്. ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.

ശക്തമായ വേലിയേറ്റവും മഴയും മൂലം റോഡിലെ ടാറിങ് വേഗത്തിൽ നശിക്കുന്നതിനാൽ നിലവിലെ റോഡ് ഉയർത്തി ഇന്റർലോക്കിങ് ടൈലുകൾ ഉപയോഗിച്ചാണ് നവീകരണം.  വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി  റോഡിന് കുറുകെ ഡ്രെയിനുകൾ നിർമ്മിക്കുന്നതിനും വശങ്ങളിൽ കാനകളില്ലാത്ത ഭാഗത്ത് പുതുതായി കാന നിർമ്മിക്കുന്നതിനും നിലവിലുള്ളവ ബലപ്പെടുത്തുന്നതിനും വൃത്തിയാക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →