കല്‍പ്പറ്റ: പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. അമ്പലവയല്‍ സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ബാബുവിനെയാണ് ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. പട്ടികവര്‍ഗത്തിലെ പതിനേഴുകാരിയാണ് എ.എസ്.ഐക്കെതിരേ പരാതി നല്‍കിയത്. പോക്‌സോ കേസില്‍ ജില്ലയ്ക്കു പുറത്തു തെളിവെടുപ്പിനിടെ ദുരനുഭവം ഉണ്ടായെന്നാണ് ഇരയുടെ വാദം. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് മേലധികാരിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.