ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ബാം ൂര്‍ ബത്തേരി സൂപ്പര്‍ ഡീലക്‌സ് കെ.എസ്.ആര്‍.ടിസി ബസില്‍ നിന്നും നാലേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി. മൂന്ന് കവറുകളിലായി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേ ഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച്. ഷഫീഖ്, പ്രിവന്റീവ് ഓഫിസര്‍ കെ.വി. വിജയകുമാര്‍, ഹരിദാസന്‍ എം.ബി പരിശോധനയില്‍ പങ്കെടുത്തു.