കണ്ണൂര്‍ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാം

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു. 15 മുതല്‍ വിമാനത്താവളത്തിന്റെ നാലാംവാര്‍ഷിക ദിനമായ ഡിസംബര്‍ ഒമ്പത് വരെയാണ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കുക.

വിവിധ ജില്ലകളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സര്‍ക്കാര്‍, മാനേജ്‌മെന്റ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. സന്ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തി ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കത്ത് കരുതണം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് സന്ദര്‍ശന സമയം. വിമാനം പുറപ്പെടുന്നതും ഇറങ്ങുന്നതുമായ സമയം സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി മനസ്സിലാക്കി സമയക്രമം പാലിക്കുന്നത് ഉചിതമായിരിക്കും. ഫോണ്‍: 0490 2481000.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →