ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് നാലു പേര്‍ക്ക് പരുക്ക്

അമ്പലപ്പുഴ: പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പെണ്‍കുട്ടിയുള്‍പ്പെടെ നാലു പേര്‍ക്കു പരുക്ക്. കരുമാടി അജോഷ് ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ആന്റണി (50), ഭാര്യ സീന (45), മകള്‍ അനുഷ (9), പാചക വാതക വിതരണക്കാരന്‍ ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പൊള്ളലേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.11/11/2022 രാവിലെയായിരുന്നു അപകടം. പുതിയ സിലിണ്ടര്‍ ഘടിപ്പിച്ചശേഷം എയര്‍ കളഞ്ഞ് സ്റ്റൗ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ പാചകവാതകം ചോരുകയായിരുന്നു. അപകടത്തില്‍ അടുക്കളയുടെ സീലിങ്ങും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. തകഴിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി ആംബുലന്‍സിലാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →