90-ാമത് ശിവഗിരി തീർത്ഥാടനം: കലാസാഹിത്യ മത്സരങ്ങൾ ഒഫ് ലൈനായും, ഓൺലൈനായും ആഗോള തലത്തിൽ നടത്തും

ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ കലാ-സാഹിത്യ മത്സരങ്ങൾ ആഗോളതലത്തിൽ നടത്തും. പത്തിനങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2022 നവംബർ 19ന് മുൻപായി രജിസ്ട്രേഷൻ നടത്തണം.സബ് ജൂനിയർ,ജൂനിയർ,സബ്സീനിയർ,സീനിയർ,ജനറൽ വിഭാഗങ്ങളിലായി ഉപന്ന്യാസം, കാവ്യരചന,പെൻസിൽ ഡ്രായിംഗ്,ജലച്ചായം എന്നീ മത്സരങ്ങൾ സംസ്ഥാനത്തിനകത്ത് മേഖലാടിസ്ഥാനത്തിൽ ഒഫ് ലൈനായും,പുറത്ത് കേന്ദ്രസമിതിയുടെ മേൽനോട്ടത്തിൽ ഓൺലൈനായും നടത്തും.

കാവ്യാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്നവർ 30ന് മുൻപ് സ്മാർട്ട് ഫോണിൽ പകർത്തി സമർപ്പിക്കണം. മത്സരഫലങ്ങൾ ഡിസംബർ 17ന് മുൻപ് പ്രഖ്യാപിക്കും.മികവു തെളിയിക്കുന്നവർക്ക് ഡിസംബർ 24ന് ശിവഗിരിയിൽ നടക്കുന്ന പ്രതിഭാ സംഗമത്തിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവരുമായി സംവദിക്കാൻ അവസരമൊരുക്കും.ഓരോ വിഭാഗത്തിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥിയെ ഗുരുതീർത്ഥ കലാ പ്രതിഭാ പുരസ്കാരം നൽകി ആദരിക്കും. മത്സര വിജയികൾക്ക് ജനുവരി ഒന്നിന് ശിവഗിരി തീർത്ഥാടന നവതി സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കലാ സാഹിത്യ സമ്മേളനത്തിൽ അവതരണാവസരം നൽകും. പുരസ്കാരങ്ങളും,സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും

.മത്സരിക്കാനാഗ്രഹിക്കുന്നവർക്ക് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ ഗൂഗിൾ ഫോം അനക്സറിൽ. ശിവഗിരി കലോത്സവ കമ്മിറ്റിയുടെ ആദ്യ യോഗം തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ ചേർന്നു.കലോത്സവ കമ്മിറ്റി ചെയർമാൻ ഡോ.രഘു അഞ്ചയിൽ,പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.വൈ സത്യജിത്,വൈസ് ചെയർമാന്മാരായ അഡ്വ.വിനോദ്,പുത്തൂർ ശോഭനൻ,ശിവഗിരി മീഡിയാ കമ്മിറ്റി ചെയർമാൻ ഡോ.എം. ജയരാജു എന്നിവരും സംബന്ധിച്ചു. വിശദ വിവരങ്ങൾക്ക് .9447663204,9645932986,9447894254,9446700962 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →