കുളമാവ് നവോദയാ സ്കൂളിൽ ഭക്ഷ്യ വിഷബാധ

ഇടുക്കി: കുളമാവ് നവോദയാ സ്കൂളിൽ ഭക്ഷ്യ വിഷബാധ. അവശനിലയിലായ വിദ്യാർത്ഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 150 – ഓളം കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതായി അറിയുന്നു. 06/11/22 ഞായറാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ വിവരം പുറത്തറിയിക്കാൻ അധികൃതർ തയ്യാറായില്ല. വിഷബാധയേറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെപ്പോലും വിവരം അറിയിച്ചില്ലായെന്ന് പരാതി ഉയർന്നു. 09/11/22 ബുധനാഴ്ചയാണ് പല രക്ഷിതാക്കളും വിവരമറിയുന്നത്. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റുള്ളവരെ ഇടുക്കിയിലെ സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ കുട്ടികൾക്ക് വിഷബാധയേറ്റ കാര്യം സ്കൂൾ അധികൃതൽ രക്ഷിതാക്കളിൽ നിന്നും മറച്ചുവച്ചു. ചില കുട്ടികൾ 09/11/22 ബുധനാഴ്ച ഡിസ്ചാർജായി വന്ന ശേഷമാണ് വീട്ടിൽ സംഭവം അറിയുന്നത്. ചില രക്ഷിതാക്കൾ ഇത് സംബന്ധിച്ച് 09/11/22 ബുധനാഴ്ച പോലീസിലും, മറ്റ് അധികൃതർക്കും പരാതി നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →