തിരുവനന്തപുരം: വടുക സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കും, ഉദ്യോഗാര്‍ഥികള്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെയെല്ലാം ചേര്‍ത്ത് ‘വടുക’ എന്നു നാമകരണം ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാര്‍ശ പരിഗണിക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ആരായുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ എഴുതി തയ്യാറാക്കിയ അഭിപ്രായങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം രജിസ്റ്റാര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍, അയ്യങ്കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി.ഒ., തിരുവനന്തപുരം – 695 003 എന്ന മേല്‍വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ നവംബര്‍ 25ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.