ഓടുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം 35 മൈലിന് സമീപമാണ് അപകടമുണ്ടായത്. തേക്കടിയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. മഹാരാഷ്ട്ര സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇറക്കം ഇറങ്ങിവന്ന ബസ് ചൂടായി തീ പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. വാഹനത്തിന്റെ ടയറുകൾക്ക് കേടുപാട് സംഭവിച്ചത് ഒഴിച്ചാൽ വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →