എറണാകുളം ഡിപ്പോയുടെ കീഴിലുള്ള അഞ്ച് കേന്ദ്രങ്ങളിൽ സപ്ലൈകോയുടെ അരിവണ്ടി ചൊവ്വാഴ്ച്ച (നവംബർ 08) എത്തും. രാവിലെ ഒൻപതിന് തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് വടക്കേകോട്ട ജംഗ്ഷനിൽ അരിവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും.സൗത്ത് പറവൂർ (രാവിലെ പത്ത് മുതൽ 11.30 വരെ), ഈലുകാട് (11. 40 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ) ആമ്പല്ലൂർ (ഉച്ചയ്ക്ക് 1. 30 മുതൽ മൂന്ന് വരെ), തൂപ്പുംപടി (വൈകിട്ട് 3.15 മുതൽ അഞ്ച് വരെ), എരുവേലി (വൈകിട്ട് അഞ്ച് മുതൽ 6.30 വരെ) എന്നിവിടങ്ങളിലാണ് അരിവണ്ടിയുടെ സേവനം ലഭ്യമാവുക
സപ്ലൈകോയുടെ അരിവണ്ടി : എറണാകുളം ഡിപ്പോയിൽ ചൊവ്വാഴ്ച്ച
