ആലപ്പുഴ: നവംബർ 9-ന് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എഴുപുന്ന(വാർഡ് 4- വാത്തറ), പാണ്ടനാട്(വാർഡ് 7- വൻമഴി വെസ്റ്റ്), കാർത്തികപ്പള്ളി(വാർഡ് 8 -കാർത്തികപ്പള്ളി), മുതുകുളം( വാർഡ് 4- ഹൈസ്കൂൾ), പാലമേൽ(വാർഡ് 11- ആദിക്കാട്ടുകുളങ്ങര തെക്ക്) എന്നീ ഗ്രാമപഞ്ചായത്തുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടു ചെയ്യുന്നതിന് സ്ഥാപന മേലധികാരികൾ പ്രത്യേക അനുമതി നൽകണമെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വോട്ടർമാർക്ക് അനുമതി നൽകണം
