സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്ന്
മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് നടക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, സര്‍വകലാശാല സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് കായികോത്സവം നടക്കുക. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കായികോത്സവത്തില്‍ 98 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍(പെണ്‍/ആണ്‍) വിഭാഗങ്ങളിലായി 2000 ത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും. കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. യോഗം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു യോഗത്തില്‍ അധ്യക്ഷനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →