‘സർജറി വേണോ, കൈക്കൂലി വേണം’; പത്തനംതിട്ടയിൽ രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർ പിടിയിൽ

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്ടറെ വിജിലൻസ് പിടികൂടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്. നേത്രരോഗ വിഭാഗത്തിലെ ഡോക്ടറാണ് ഷാജി മാത്യു. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് എത്തിയത്. ഇയാളുടെ പക്കൽ നിന്ന് 3,000 രൂപ കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →