അടിമാലി: നേര്യമംഗലം കുളമാംകുഴിയിലെ റിസര്‍വ് വനത്തില്‍ നിന്ന് വന്‍മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ മൂന്നുപേരെകൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കുളമാംകുഴി സ്വദേശികളായരാജീവ് (കുഞ്ഞുമോന്‍ 39), വാളറ പുളിഞ്ചോട്ടില്‍ ലൈജു മത്തായി (34), മടത്തേടത്ത് സിബി വര്‍ഗീസ് (40) എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫീസര്‍ സുനില്‍ ലാലിന്റെ നേത്യത്വത്തില്‍ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.കുളമാംകുഴിലെ സെറ്റില്‍മെന്റിനോട് ചേര്‍ന്ന വനഭൂമിയില്‍ അതിക്രമിച്ചു കയറി അകില്‍, ചുവന്ന അകില്‍ ഉള്‍പ്പടെയുള്ള 20 ലേറെ വന്‍ മരങ്ങള്‍ വെട്ടിക്കടത്തിയെന്നാണു കേസ്.