മാംഗ്ലൂര്‍ അല്ല ഇനി മംഗളുരു വിമാനത്താവളം

മാംഗ്ലൂര്‍: കര്‍ണാടകയിലെ മാംഗ്ലൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് മംഗളുരു വിമാനത്താവളം എന്നു പേരുമാറ്റുന്നു. പേരുതിരുത്തല്‍ വിജ്ഞാപനം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) പുറപ്പെടുവിച്ചു. ഈവര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ വിമാനത്താവളം പുതിയ പേരിലാകും അറിയപ്പെടുക. നഗരത്തിന്റെ പേര് ‘മാംഗ്ലൂര്‍ ‘ എന്നത് ‘മംഗളുരു’ എന്നു തിരുത്തിയിരുന്നു. തുടര്‍ന്നാണ് വിമാനത്താവളത്തിന്റെ പേരുമാറ്റത്തിന് എ.എ.ഐ. തീരുമാനിച്ചത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും നിയന്ത്രണവും 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 2020 ഒക്ടോബറില്‍ കൈമാറിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →