കോഹ്ലിയുടെത് വ്യാജ ഫീല്‍ഡിങെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

സിഡ്നി: ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്കെതിരേ വലിയ ആരോപണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. കോഹ്ലിയുടെ വ്യാജ ഫീല്‍ഡിങ് അമ്പയര്‍മാര്‍ കണ്ടില്ലെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. ബംഗ്ലാദേശ് ഇന്നിങ്സിലെ ഏഴാം ഓവറിലാണ് സംഭവം. അര്‍ഷ്ദീപ് സിങ് എറിഞ്ഞ പന്ത് പോയിന്റില്‍ നിന്നിരുന്ന കോഹ്ലി പിടിക്കുന്ന പോലെ അഭിനയിച്ചെന്നാണ് അവരുടെ ആരോപണം. അക്ഷര്‍ പട്ടേലായിരുന്നു ബൗളര്‍. അമ്പയര്‍മാരായ മറായിസ് എറാസ്മസോ ക്രിസ് ബ്രൗണോ ബാറ്റര്‍മാരായ ലിറ്റണ്‍ ദാസോ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയോ ഇതു കണ്ടില്ലെന്നു വിക്കറ്റ് കീപ്പര്‍ നൂറുള്‍ ഹസന്‍ പറഞ്ഞു.വ്യാജ ഫീല്‍ഡിങ്ങിനു പിഴയായി ബാറ്റിംഗ് ടീമിന് അഞ്ച് പെനാല്‍റ്റി റണ്‍ നല്‍കാമെന്നാണു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമാവലി വ്യക്തമാക്കുന്നത്.തീരുമാനം ബംഗ്ലാദേശിന് അനുകൂലമായിരുന്നുവെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. ഡക്ക്വര്‍ത്ത് ലൂയിസ് മഴ നിയമ പ്രകാരം അഞ്ച് റണ്ണിനാണ് ഇന്ത്യ ജയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →