ഒന്നര വര്‍ഷത്തില്‍ 50,650 വീടുകള്‍ നിര്‍മിച്ച് ലൈഫ് മിഷന്‍

കൊച്ചി: ഒന്നര വര്‍ഷ കാലയളവിനുള്ളില്‍ ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ചത് 50,650 വീടുകള്‍. ഇതോടെ കഴിഞ്ഞ ആറരവര്‍ഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെയായി ലൈഫ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കൂടാതെ 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പെയ്നും ഇതോടൊപ്പം നടപ്പിലാക്കി വരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 1766.311 സെന്റ് ഭൂമി ഈ പദ്ധതി വഴി ലഭ്യമാക്കായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →