ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി

സോള്‍: ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി. നവംബര്‍ 2ന് മാത്രം 23 മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിച്ചതോടെയാണു സംഘര്‍ഷം രൂക്ഷമായത്. ഉത്തര കൊറിയയ്ക്കു മറുപടിയായ യുദ്ധ വിമാനങ്ങളെ അതിര്‍ത്തിയിലേക്കു ദക്ഷിണ കൊറിയ വിക്ഷേപിച്ചു. മൂന്ന് മിസൈലുകളും വിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊറിയയും യു.എസും ചേര്‍ന്നു നടത്തുന്ന സൈനികാഭ്യാസമാണു ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്. സൈനികാഭ്യാസം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണു മിസൈല്‍ ആക്രമണത്തില്‍ കലാശിച്ചത്.

പസഫിക്സമുദ്രത്തിലാണ് മിസൈലുകള്‍ പതിച്ചതെന്നു വ്യക്തമാക്കിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍, ഉത്തര കൊറിയ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ബങ്കറുകളില്‍ അഭയം തേടാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തങ്ങളുടെ തീരത്തിനു 60 കിലോമീറ്റര്‍ മാത്രം അകലെയാണ് ഒരു ബാലിസ്റ്റിക് മിസൈല്‍ പതിച്ചതെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. തങ്ങളുടെ തീരത്തെ ഉത്തര കൊറിയയുടെ കടന്നുകയറ്റം അസാധാരണവും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതുമാണെന്നു ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി.മിസൈല്‍ ആക്രമണത്തില്‍ ജപ്പാനും പ്രതിഷേധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →