ആലത്തൂര്‍: സംസ്ഥാനത്താകെ നടന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി സ്‌കൂളില്‍ പ്രതീകാത്മക ലഹരിപദാര്‍ഥം കത്തിക്കുന്നതിനിടെ തീ പടര്‍ന്നു വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പൊള്ളലേറ്റു. കാവശേരി കലാമണി പി.സി.എ. എല്‍.പി. സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപിക യാക്കര സ്വദേശി ജെസിമോള്‍ മാത്യു (56), അധ്യാപികയായ കാവശേരി ചുണ്ടക്കാട് റഫീഖിന്റെ ഭാര്യ ഷാജിത (34), രണ്ടാം €ാസ് വിദ്യാര്‍ഥി തോണിപ്പാടം അഞ്ചങ്ങാടി നാരായണന്റെ മകള്‍ അക്ഷര (7), മൂന്നാം €ാസ് വിദ്യാര്‍ഥി പാലത്തൊടി ഷാജിയുടെ മകള്‍ അര്‍ച്ചന (8), അര്‍ച്ചനയുടെ മുത്തശിയും പാലത്തൊടി ചാമിയാരുടെ ഭാര്യയുമായ ദേവു (62) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജെസിമോള്‍ മാത്യുവിനെയും അക്ഷരയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഷാജിതയെ പാലക്കാട് ജില്ലാ ആശുപത്രിയിലും അര്‍ച്ചനയെയും, ദേവുവിനെയും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
01/11/2022 ഉച്ചകഴിഞ്ഞു ലഹരി വിരുദ്ധ ശൃംഖല തീര്‍ത്തശേഷം, സിഗരറ്റിന്റെ മാതൃക നിര്‍മിച്ചതു കത്തിക്കുകയായിരുന്നു. സാനിറ്റൈസര്‍ പുരട്ടിയ തുണിയിലാണ് സിഗരറ്റിന്റെ മാതൃക നിര്‍മിച്ചത്. നന്നായി കത്താത്തതിനെത്തുടര്‍ന്നു വീണ്ടും മണ്ണെണ്ണയൊഴിച്ചതോടെ തീ ആളിപടര്‍ന്നാണ് ചുറ്റും നിന്നവര്‍ക്കു പൊള്ളലേറ്റത്.
ആലത്തൂര്‍ എസ്.ഐ: എം.ആര്‍. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ പരിശോധന നടത്തി. കത്തിയ കടലാസും കത്തിക്കാന്‍ ഉപയോഗിച്ച ദ്രാവകം വീണ മണ്ണും ശേഖരിച്ചു.

