കാഞ്ഞങ്ങാട്: ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതിനു പിന്നാലെ കോളജ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. അലാമിപ്പള്ളിയിലെ കെ.വി. വിനോദ് കുമാര്‍-കെ.എസ്. മിനി ദമ്പതികളുടെ ഏക മകളും പടന്നക്കാട് ഇ.കെ. നായനാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥിനിയുമായ നന്ദന വിനോദിനെ(30)യാണ് വീട്ടിലെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടിയെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിനു തൊട്ടുമുമ്പ് യുവതി ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതായി പറയുന്നു. ആണ്‍സുഹൃത്തുമായി ഏറെ നേരമായി സംസാരിച്ചിരുന്നുവെന്നും ഇതിനിടയില്‍ കോള്‍ കട്ടായെന്നുമാണ് വിവരം. തിരിച്ചുവിളിച്ചിട്ടും ഫോണ്‍ കിട്ടാതായതോടെ യുവാവ് നന്ദനയുടെ സുഹൃത്തിനെ വിളിച്ചു വിവരം പറയുകയായിരുന്നു. കൂട്ടുകാരി വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് നന്ദനയെ മരിച്ചനിലയില്‍ കണ്ടത്.പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചു.