തൊടുപുഴ: രാജേഷ് ടച്ച്റിവര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ദഹിനി എന്ന ചിത്രം പസഫിക്ക് ബീച്ച് അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.ദുര്‍മന്ത്രവാദിനികളായി പേരു ചാര്‍ത്തപ്പെട്ടു വധിക്കപ്പെടുന്ന നിരാലംബരും നിസഹായരുമായ സാധു സ്ത്രീകളുടെ കഥ പറയുന്ന ദഹിനി ഒഡിഷ, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. പ്രദീപ് നാരായണനാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നു ബിരുദവും ലണ്ടന്‍ വിംബിള്‍ഡണ്‍ കോളജ് ഓഫ് ആര്‍ട്സില്‍നിന്നു ബിരുദാനന്തര ബിരുദവും നേടിയ രാജേഷ് ടച്ച് റിവര്‍, കഥകളി-നാടക കലാകാരനായിരുന്ന അറക്കുളം മുളയ്ക്കല്‍ ശിവശങ്കരന്‍ നായരുടെയും രുഗ്മിണിയമ്മയുടെയും മകനാണ്.പ്രമുഖ ആക്ടീവിസ്റ്റും ഹൈദരാബാദിലെ പ്രജ്വല എന്ന സംഘടനയുടെ സ്ഥാപകയുമായ ഡോ. സുനിതാ കൃഷ്ണനാണ് ഭാര്യ.