കൊല്ലം: കൊല്ലം-കോട്ടയം-എറണാകുളം പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം.കൊല്ലം-എറണാകുളം മെമുവും (06778) എറണാകുളം-കൊല്ലം മെമുവും (06441) ഇന്നും 5,8 തീയതികളിലും ഓടില്ല. എറണാകുളം-കൊല്ലം മെമുവും (06769) കൊല്ലം-എറണാകുളം മെമുവും (06768) നവംബർ 17,19,22,23,24,26,29,30,ഡിസംബർ 1,3,6,7,8,10,13 തീയതികളിൽ റദ്ദാക്കി.ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്‌പ്രസ് ഇന്ന് മുതൽ 19വരെ തിരുവനന്തപുരത്തിനും ഗുരുവായൂരിനും മദ്ധ്യേ സർവീസ് നടത്തില്ല.
കന്യാകുമാരി-പൂനെ ജയന്തി ജനത ഇന്നും 5,8 തീയതികളിലും ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക .ഹരിപ്പാട്,അമ്പലപ്പുഴ, ചേർത്തല, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവും.മംഗ‌്‌ളൂരു-തിരുവന്തപുരം എക്സ്‌പ്രസ് 7നും,13 മുതൽ 18വരെയും മംഗ്‌ളൂരിൽ നിന്ന് ഉച്ചയ്ക്ക് 2:25ന് പുറപ്പെടുന്നതിന് പകരം 3:25നേ പുറപ്പെടൂ.മധുര-തിരുവനന്തപുരം അമൃത എക്സ്‌പ്രസ് 7നും,13 മുതൽ 18വരെ തീയതികളിലും മധുരയിൽ നിന്ന് വൈകിട്ട് 4:10ന് പകരം 4:40-നേ പുറപ്പെടൂ