ശസ്ത നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു.സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ രംഭയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷയ്ക്ക് പരുക്കേറ്റു. ആശുപത്രിയില്‍ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് രംഭ ഈ വിവരം അറിയിച്ചത്.
കുട്ടികളും നാനിമാരും എന്നോടൊപ്പം കാറില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. ഞങ്ങള്‍ക്ക് ചെറിയ പരിക്കുകളുണ്ട്. പക്ഷേ എന്റെ കുഞ്ഞുമകള്‍ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ,’ രംഭ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

